Connect with us

Kerala

'രാഷ്ട്രീയത്തില്‍ നാളെ എന്തു സംഭവിക്കുമെന്ന് പ്രവചിക്കാനാകില്ല'; സസ്‌പെന്‍സുമായി വീണ്ടും ചെറിയാന്‍ ഫിലിപ്

Published

|

Last Updated

തിരുവനന്തപുരം | രാഷ്ട്രീയ കൂടുമാറ്റം വീണ്ടും സജീവ ചര്‍ച്ചയാക്കി ഇടതു സഹയാത്രികൻ ചെറിയാന്‍ ഫിലിപ്. ഫേസ്ബുക്കിലെ പുതിയ കുറിപ്പാണ് ഇത്തരത്തിലൊരു സംശയം ജനിപ്പിക്കുന്നത്. ഇന്ന് രാവിലെ ഫേസ്ബുക്കില്‍ അദ്ദേഹം കുറിച്ചത് ഇപ്രകാരമാണ്:

“കൊവിഡ് ലോകത്തെ കീഴടക്കുമെന്ന് ആരും കരുതിയില്ല. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കും പ്രവചിക്കാനാവില്ല.” കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയാന്‍ ഫിലിപ്പ് വീണ്ടും കോണ്‍ഗ്രസിലേക്ക് പോകുമോയെന്ന സംശയം രാഷ്ട്രീയ പരിസരത്ത് സജീവമായിരുന്നു.

കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരത്തില്‍ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. 20 വര്‍ഷം രാഷ്ട്രീയ അഭയം തന്നെ പിണറായി വിജയനെ ഒരിക്കലും തള്ളിപ്പറയില്ലെന്ന് ഇന്നലെ ചെറിയാന്‍ ഫിലിപിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരുന്നു. എന്നാല്‍ ഇതേ പോസ്റ്റില്‍ തന്നെ എ കെ ആന്റണിയും ഉമ്മന്‍ ചാണ്ടിയും ജ്യേഷ്ഠ സഹോദരന്മാരാണെന്നും രാഷ്ട്രീയ ഭിക്ഷാംദേഹിയാകാനില്ലെന്നും അദ്ദേഹം കുറിച്ചിരുന്നു. 20 വര്‍ഷം മുമ്പ് നിയമസഭാ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് വിട്ടയാളാണ് ചെറിയാന്‍ ഫിലിപ്. തുടര്‍ന്ന് ഇടതിനൊപ്പമായിരുന്നു രാഷ്ട്രീയ ജീവിതം.

---- facebook comment plugin here -----

Latest