Connect with us

Kerala

രണ്ടര വര്‍ഷം മുമ്പ് കാണാതായയാളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതെന്ന്; സഹോദരനും മാതാവും ഭാര്യയും കസ്റ്റഡിയില്‍

Published

|

Last Updated

കൊല്ലം | കൊല്ലത്ത് അഞ്ചല്‍ ഏരൂരില്‍ നിന്ന് കാണാതായയാളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയതാണെന്ന് കണ്ടെത്തല്‍. രണ്ടര വര്‍ഷത്തിനു ശേഷമാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. കാണാതായിരുന്ന കൊല്ലം ഭാരതിപുരം സ്വദേശി ഷാജി പീറ്ററിനെ (44) അനുജന്‍ സാജന്‍ പീറ്റര്‍ തലക്കടിച്ചു കൊല്ലപ്പെടുത്തിയതാണെന്നാണ് കണ്ടെത്തല്‍. സഹോദരന്‍ മരിച്ചെന്ന് ഉറപ്പായതോടെ മാതാവിന്റെയും ഭാര്യയുടെയും സഹായത്തോടെ മൃതദേഹം കുഴിച്ചിടുകയായിരുന്നു. 2018 ലുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് സാജന്‍ പീറ്റര്‍, മാതാവ് പൊന്നമ്മ, സാജന്റെ ഭാര്യ ആര്യ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

അടുത്തിടെ ഇവരുടെ ഒരു ബന്ധുവാണ് ഷാജിയുടെ മരണം കൊലപാതമാണോയെന്ന സംശയം പോലീസില്‍ ഉന്നയിച്ചത്. തുടര്‍ന്ന് വിശദമായ അന്വേഷണം നടത്തിയ പോലീസ് സംശയം ശരിയാണെന്ന് കണ്ടെത്തുകയായിരുന്നു.
വീട്ടില്‍നിന്ന് അകന്നുകഴിയുകയായിരുന്ന അവിവാഹിതനായ ഷാജി പീറ്റര്‍ 2018-ലെ ഓണക്കാലത്ത് വീട്ടില്‍ കുടുംബ വീട്ടില്‍ മടങ്ങിയെത്തുകയായിരുന്നു. സജിന്‍ പീറ്ററിന്റെ ഭാര്യയോട് ഷാജി അപമര്യാദയായി പെരുമാറിയെന്നും തുടര്‍ന്നുണ്ടായ വഴക്കിനിടെ സജിന്‍ ജ്യേഷ്ഠനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നുമാണ് വിവരം. മരിച്ചെന്ന് ഉറപ്പായതോടെ അമ്മയുടെയും ഭാര്യയുടെയും സഹായത്തോടെ വീടിനടുത്ത പറമ്പില്‍ മൃതദേഹം കുഴിച്ചിടുകയായിരുന്നു. മൃതദേഹം കുഴിച്ചിട്ട സ്ഥലത്ത് വിദഗ്ധ ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ബുധനാഴ്ച പരിശോധന നടത്തും.

---- facebook comment plugin here -----

Latest