Connect with us

Covid19

സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമം അതിരൂക്ഷം; സ്റ്റോക്കുള്ളത് നാല് ലക്ഷത്തോളം ഡോസ് മാത്രം

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതിനിടെ സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമവും. സ്‌റ്റോക്കില്‍ വലിയതോതില്‍ കുറവ് വന്നതിനെ തുടര്‍ന്ന് മെഗാ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ ഭൂരിഭാഗവും അടച്ചു. നാല് ലക്ഷത്തോളം ഡോസ് വാക്‌സീന്‍ മാത്രമാണ് സംസ്ഥാനത്ത് സ്റ്റോക്കുള്ളത്. 50 ലക്ഷം വാക്‌സീന്‍ കൂടി അടിയന്തരമായി അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആരോഗ്യമന്ത്രി കെ കെ ശൈലജ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. 15 ദിവസത്തിനകം കാര്യങ്ങള്‍ നേരെയാകുമെന്നാണ് കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന വിവരമെന്ന് സാമൂഹിക സുരക്ഷാ മിഷന്‍ ഡയറക്ടര്‍ മുഹമ്മദ് അഷീന്‍ പ്രതികരിച്ചു. നാളെത്തോടെ കുറച്ച് കൂടി വാക്‌സീന്‍ എത്തുമെന്നാണ് അറിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ ആശുപത്രികളില്‍ സ്റ്റോക്കുള്ള വാക്‌സീന്‍ തീരും വരെ കുത്തിവെപ്പ് നല്‍കാനാണ് നിലവിലെ തീരുമാനം. ആദ്യ ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് നിശ്ചിത സമയ പരിധിക്കുള്ളില്‍ രണ്ടാം ഡോസ് ലഭിക്കാത്ത സ്ഥിതിയുമുണ്ട്. ഇത് കടുത്ത ആശങ്കക്കാണ് ഇടായാക്കിയിട്ടുള്ളത്.

Latest