Connect with us

Covid19

സംസ്ഥാനത്ത് രാത്രികാല കർഫ്യൂ ഇന്ന് മുതൽ

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഇന്ന് മുതല്‍ പ്രാബല്യത്തിൽ വരും. രാത്രി ഒൻപത് മുതൽ പുലർച്ചെ അഞ്ച് വരെയാണ് കർഫ്യൂ. രണ്ടാഴ്ചത്തേക്കാണ് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്നലെ ചീഫ് സെക്രട്ടറി വിളിച്ചു ചേര്‍ത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം.

സ്വകാര്യ ട്യൂഷന്‍ സെന്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടില്ല. ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമാണ് നടത്തേണ്ടതെന്ന് നിര്‍ദേശമുണ്ട്. മാളുകളും തീയേറ്ററുകളും ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിലാണ് നിര്‍ണായക തീരുമാനം. സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് പോലീസ് വിഭാഗം ശക്തമായി ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച ശുപാര്‍ശ പോലീസ് മേധാവി ചീഫ് സെക്രട്ടറിക്ക് നല്‍കിയിരുന്നു. ഇത് കണക്കിലെടുത്താണ് നടപടി.

ഈ യോഗത്തിന് മുമ്പായി ചീഫ് സെക്രട്ടറി പോലീസ് മേധാവികളുമായി നടത്തിയ ചര്‍ച്ചയിലാണ് നൈറ്റ് കര്‍ഫ്യൂവടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന പോലീസ് ശുപാര്‍ശ ചെയ്തത്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന്‌ ഇത്തരത്തില്‍ കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

തൃശൂര്‍ പൂരം പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാതെ ചടങ്ങ് മാത്രമായി നടത്താനും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പൂര ചടങ്ങുകളിൽ പങ്കെടുക്കാന സംഘാടകർക്ക് മാത്രമാകും പ്രവേശനം. ചമയ പ്രദർശനവും പകൽപൂരവും ഉണ്ടാകില്ല.  പൊതുജനങ്ങൾക്ക് ഒരു കാരണത്താലും പ്രവേശനം അനുവിക്കില്ല. കുടമാറ്റം ചടങ്ങിൻെറ സമയം കുറച്ചിട്ടുമുണ്ട്.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗത്തില്‍ വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്തു. കൊവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റു സംസ്ഥാനങ്ങുളം കർശന നടപടികൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഡൽഹിയിൽ ഈമാസം 26 വെര ലോക്ഡൗൺ ഏർപ്പെടുത്തി. ബീഹാർ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നെെറ്റ് കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്.

Latest