Connect with us

Covid19

മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് കൊവിഡ്; എയിംസില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗിന് കൊവിഡ്- 19 സ്ഥിരീകരിച്ചു. അദ്ദേഹത്തെ ഡല്‍ഹി എയിംസിലെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു. പനി വന്നതിനെ തുടര്‍ന്നാണ് 88കാരനായ മന്‍മോഹന്‍ സിംഗിനെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്.

വൈകിട്ട് അഞ്ചോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നേരത്തേ കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരുന്നു. കൊവാക്‌സിന്റെ ആദ്യ ഡോസ് മാര്‍ച്ച് നാലിനും രണ്ടാം ഡോസ് ഏപ്രില്‍ മൂന്നിനുമാണ് മന്‍മോഹന്‍ സിംഗിന് നല്‍കിയിരുന്നത്.

മുന്‍കരുതലെന്നോണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് അധികൃതര്‍ പറയുന്നു. വിവരമറിഞ്ഞ് രാഷ്ട്രീയ നേതാക്കളടക്കമുള്ളവര്‍ എത്രയും വേഗം രോഗമുക്തനാകട്ടെയെന്ന ആശംസകളറിയിച്ചു.

---- facebook comment plugin here -----

Latest