Education
എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ല

തിരുവനന്തപുരം | സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റില്ല. കൊവിഡ് ചട്ടം കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. എല്ലാ വിധ സുരക്ഷാ മാര്‍ഗങ്ങളും സ്വീകരിച്ചിട്ടുണ്ട്.
അതിനാല്‍ പരീക്ഷ മാറ്റിവെക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. നേരത്തേ, രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ സി ബി എസ് ഇയുടെ പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു.
സംസ്ഥാനത്ത് സര്‍വകലാശാലാ, പി എസ് സി പരീക്ഷകളും മാറ്റിവെച്ചിരുന്നു.
---- facebook comment plugin here -----