Connect with us

National

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി

Published

|

Last Updated

ന്യൂഡല്‍ഹി | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അടുത്തയാഴ്ച നിശ്ചയിച്ച ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. കൊവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിനെ തുടര്‍ന്നാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഓഫീസ് ആണ് ഇക്കാര്യം അറിയിച്ചത്.

ജോണ്‍സന്റെ ഇന്ത്യാ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ലേബര്‍ പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഓണ്‍ലൈന്‍ ചര്‍ച്ച പോരേയെന്ന് ചോദ്യങ്ങളുണ്ടായിരുന്നു. ഈ മാസം അവസാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്തുമെന്ന് ജോണ്‍സന്റെ ഓഫീസ് അറിയിച്ചു.

ഓണ്‍ലൈന്‍ ചര്‍ച്ച നടത്തുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി. റിപബ്ലിക് ദിനത്തില്‍ വിശിഷ്ടാതിഥിയായി രാജ്യത്തെത്തേണ്ടതായിരുന്നു ബോറിസ് ജോണ്‍സണ്‍. എന്നാല്‍, കൊവിഡിന്റെ യു കെ വകഭേദം വ്യാപിച്ചതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു.

Latest