Connect with us

Kerala

പൂരംം നടത്തിപ്പ്: ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നിര്‍ണായ യോഗം ഇന്ന്

Published

|

Last Updated

തൃശ്ശൂര്‍ | പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളില്‍ അന്തിമ തീരുമാനം എടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് യോഗം ചേരും. രാവിലെ പത്തരക്ക് ഓണ്‍ലൈന്‍ വഴിയാണ് യോഗം. കൊവിഡ് മാനദണ്ഡങ്ങളില്‍ ഇളവ് വേണമെന്നാണ് ദേവസ്വങ്ങളുടെ ആവശ്യം. ആന പാപ്പാന്മാരെ ആര്‍ടിപിസിആര്‍ പരിശോധനയില്‍ നിന്ന് ഒഴിവാക്കണം, രോഗലക്ഷണമുളള പാപ്പാന്മാര്‍ക്ക് മാത്രം പരിശോധന നടത്തണം, ഒറ്റ ഡോസ് വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പൂരത്തിന് പ്രവേശനം നല്‍കണം തുടങ്ങിയ ആവശ്യങ്ങളാണ് ദേവസ്വങ്ങള്‍ പ്രധാനമായും ഉന്നയിച്ചത്. യോഗത്തില്‍ ഈ ആവശ്യങ്ങള്‍ ചീഫ് സെക്രട്ടറിക്ക് മുന്നില്‍ ദേവസ്വങ്ങള്‍ വെക്കും.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് തൃശൂര്‍ പൂരത്തിന്റെ ഘടകക്ഷേത്രങ്ങള്‍ ഉള്‍പ്പെടുന്ന കണിമംഗലം, കാരമുക്ക് പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചു.

 

അതേസമയം പൊതുജനങ്ങള്‍ക്കുള്ള പൂരം പ്രവേശന പാസ് ഇന്ന് രാവിലെ പത്ത് മണി മുതല്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. പാസ് ലഭിക്കുന്നതിന് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ, രണ്ട് ഡോസ് വാക്സിനേറ്റഡ് സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാണ്.

Latest