Malappuram
ബസിൽ നിന്ന് തെറിച്ച് വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മരിച്ചു


നിലമ്പൂരിൽ നിന്ന് വയറിംഗ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ വെടിവെച്ചപാറയിൽ വെച്ച് ബസിൽ നിന്ന് തെറിച്ച് വീഴുകയായിരുന്നു. വീടിന് സമീപം ബസിൽ നിന്ന് ഇറങ്ങാനുള്ള ശ്രമത്തിൽ സീറ്റിൽ നിന്ന് എണീറ്റപ്പോൾ പിൻവശത്തെ ഡോർ തുറന്നാണ് തെറിച്ച് വീണത്.
വീഴ്ചയുടെ ആഘാതത്തിൽ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഞായറാഴ്ച വൈകുന്നേരം ആശുപത്രിയിൽ വെച്ച് മരിച്ചു.
മാതാവ്: ഷഹർബാനു. സഹോദരങ്ങൾ: അമർ നിഷാൻ, അംജദ് ഷാൻ, അംന ഷഹർ. ഖബറടക്കം പോസ്റ്റ്മോർട്ട നടപടികൾക്ക് ശേഷം ഉദരംപൊയിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
---- facebook comment plugin here -----