Obituary
ബൈക്കും ഓട്ടോയും ഇടിച്ച് യുവാവ് മരിച്ചു


അഭിജിത്ത് രാജ്
ചിറ്റാർ | ബൈക്കും ഓട്ടോയും ഇടിച്ച് യുവാവ് മരിച്ചു. സീതത്തോട് കോട്ടകുഴി താന്നിമൂട്ടിൽ മോഹനൻ്റെ മകൻ അഭിജിത്ത് രാജ് (26) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30 ന് സീതത്തോട് കക്കാട് പവർഹൗസിനു മുൻവശത്തുവച്ചാണ് സംഭവം നടന്നത്.
സീതത്തോട്ടിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന അഭിജിത്തിൻ്റെ ബൈക്കും എതിരെ വന്ന ഓട്ടോയും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ വച്ചാണ് മരിച്ചത്. സീതത്തോട് മാർക്കറ്റിലെ ഓട്ടോ ഡ്രൈവറാണ് മരിച്ച യുവാവ്. സംസ്കാരം പിന്നീട്.
അമ്മ: സുമംഗല. സഹോദരൻ: അഭിൽ രാജ് (ദുബായ്).
---- facebook comment plugin here -----