Connect with us

National

ഛത്തിസ്ഗഢിലെ സ്വകാര്യ ആശുപത്രിയില്‍ തീപിടുത്തം; അഞ്ച് കൊവിഡ് രോഗികള്‍ വെന്തു മരിച്ചു

Published

|

Last Updated

റായ്പൂര്‍ | ഛത്തിസ്ഗഢിലെ ആശുപത്രിയിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് കൊവിഡ് രോഗികള്‍ വെന്തു മരിച്ചു. തലസ്ഥാന നഗരിയായ റായ്പൂരിലെ രാജധാനി ആശുപത്രിയിലാണ് ശനിയാഴ്ച വൈകീട്ട് തീപിടുത്തമുണ്ടായത്. അപകടത്തെ തുടര്‍ന്ന് ആശുപത്രിയിലുണ്ടായിരുന്ന മറ്റു രോഗികളെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.

കൊവിഡ് രോഗികള്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയുടെ ഐസിയു ഉള്‍പ്പെടുന്ന ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. ഒരാള്‍ പൊള്ളലേറ്റും മറ്റുള്ളവര്‍ പുക ശ്വസിച്ചുമാണ് മരിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 34 കൊവിഡ് രോഗികള്‍ ഈ സമയം ആശുപത്രിയില്‍ ഉണ്ടായിരുന്നു. 29 പേരെ മറ്റു ആശുപത്രികളിലേക്ക് മാറ്റി.

തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ലക്ഷം രൂപ അടിയന്തര സഹായമായി അനുവദിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest