Connect with us

Alappuzha

അഭിമന്യു വധം: ഒരാള്‍കൂടി പിടിയില്‍

Published

|

Last Updated

കായംകുളം | അഭിമന്യു വധക്കേസില്‍ ഒരാളെ കൂടി പോലീസ് പിടികൂടി. വള്ളികുന്നം സ്വദേശി ജിഷ്ണുവിനെയാണ് പിടികൂടിയത്. എറണാകുളത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിലെ മുഖ്യ പ്രതിയും ആര്‍ എസ് എസ് പ്രവര്‍ത്തകനുമായ വള്ളിക്കുന്നം സ്വദേശി സജയ്ജിത്ത് ഇന്ന് രാവിലെ എറണാകുളം പാലാരിവട്ടം പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. മൂന്ന് പ്രതികള്‍ കൂടി കൊലപാതകത്തില്‍ പങ്കെടുത്തതായാണ് സൂചന. കൊല്ലപ്പെട്ട അഭിമന്യുവിനൊപ്പമുണ്ടായിരുന്ന കാശിയുടെയും ആദര്‍ശിന്റെയും മൊഴി അന്വേഷണസംഘം ഇന്ന് രേഖപ്പെടുത്തും.

അതിനിടെ, അഭിമന്യുവിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. സി പി എം ഓഫീസില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷമാണ് മൃതദേഹം സംസ്‌കരിച്ചത്. ആര്‍ എസ് എസ് നടത്തിയ രാഷ്ട്രീയ കൊലപാതകമാണ് ഇതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സി പി എം.

Latest