Connect with us

Gulf

വാറ്റ് നടപ്പാക്കാന്‍ കുവൈത്ത്; പ്രവാസികള്‍ക്ക് തിരിച്ചടിയായേക്കും

Published

|

Last Updated

കുവൈത്ത് സിറ്റി | രാജ്യത്ത് വാറ്റ് നടപ്പാക്കാന്‍ ധനകാര്യ വകുപ്പ് ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി ഇന്റഗ്രേറ്റഡ് ടാക്‌സ് ആന്റ് സര്‍വീസ് സംവിധാനം രൂപപ്പെടുത്തണമെന്നും നിര്‍ദ്ദേശമുണ്ട്. പാര്‍ലമെന്റിന്റെ വരും സമ്മേളനത്തില്‍ നികുതിയുമായി ബന്ധപ്പെട്ട സിലക്ടീവ് ടാക്‌സ്, വാറ്റ്, യൂണിഫൈഡ് ടാക്‌സ് എന്നിങ്ങനെ 3 ബില്ലുകള്‍ പരിഗണനക്ക് വന്നേക്കും.

എന്നാല്‍ നികുതി നിര്‍ദ്ദേശങ്ങളെ എം പിമാര്‍ ശക്തമായി എതിര്‍ക്കുകയാണ്. നേരത്തെ 2021-24 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പരിപാടിയില്‍ സര്‍ക്കാര്‍ ടാക്‌സ് നിര്‍ദ്ദേശം ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും എം പിമാരുടെ എതിര്‍പ്പ് മൂലം നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല. അതേസമയം കൊവിഡ് ഉള്‍പ്പെടെയുള്ള പ്രതിസന്ധികള്‍ സാരമായി ബാധിച്ച സാമ്പത്തിക മേഖലയെ കരകയറ്റുന്നതിന് പുതിയ വരുമാന സ്രോതസ് എന്ന നിലയില്‍ വാറ്റ് അനിവാര്യമാണെന്ന് ഭരണകൂടവും കരുതുന്നു.

ഇതിനിടെ യു എ ഇ, സഊദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം വാറ്റ് നടപ്പാക്കിയതും കുവൈത്തിന് പ്രചോദനമായി മാറിയിട്ടുണ്ട്. അതേസമയം, ഇത് പ്രവാസികളെ സാരമായി ബാധിക്കുമെന്നാണ് കരുതുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ജോലിയും ശമ്പളവുമില്ലാതെയും നാട്ടിലേക്ക് മടങ്ങാനാകാതെയും പ്രതിസന്ധിയിലകപ്പെട്ട പ്രവാസികള്‍ വാറ്റ് കൂടി നടപ്പിലായാല്‍ എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയിലാണിപ്പോള്‍.

-അന്‍വര്‍ സി ചിറക്കമ്പം

Latest