Connect with us

Oddnews

രണ്ട് ഷര്‍ട്ട് മോഷ്ടിച്ചതിന് ജയിലില്‍ കഴിയേണ്ടി വന്നത് 20 വര്‍ഷം

Published

|

Last Updated

ലൂസിയാന | രണ്ട് ഷര്‍ട്ടുകള്‍ മോഷ്ടിച്ചതിന് 20 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം 67കാരന്‍ മോചിതനായി. അമേരിക്കയിലെ ലൂസിയാനയിലാണ് സംഭവം. 2000 സെപ്തംബറിലാണ് ഗയ് ഫ്രാങ്ക് എന്നയാള്‍ അറസ്റ്റിലാകുന്നത്.

ന്യൂ ഓര്‍ലീന്‍സിലെ സാക്‌സ് ഫിഫ്ത് അവന്യൂവില്‍ നിന്ന് രണ്ട് ഷര്‍ട്ട് മോഷ്ടിച്ചുവെന്നായിരുന്നു കുറ്റം. ഷര്‍ട്ടുകള്‍ കടയില്‍ തിരിച്ചുകൊടുത്തെങ്കിലും 500 ഡോളറിന് താഴെ വരുന്ന മോഷണം മഹാപാതകമായാണ് കണക്കാക്കപ്പെട്ടത്. തുടര്‍ന്നാണ് 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശിക്ഷിക്കുന്നത്.

ലൂസിയാനയിലെ ത്രീ സ്‌ട്രൈക്‌സ് നിയമത്തിന്റെ ഫലം കൂടിയാണ് ഈ ശിക്ഷ. മുമ്പ് ശിക്ഷ ലഭിച്ചവര്‍ വീണ്ടും കുറ്റം ചെയ്താല്‍ കൊടുംശിക്ഷക്ക് പ്രോസിക്യൂട്ടര്‍മാര്‍ ശിപാര്‍ശ ചെയ്യും. പലപ്പോഴും വംശീയ വിവേചനത്തിനും മറ്റും ഈ നിയമം ഉപയോഗിക്കപ്പെടാറുണ്ട്.

---- facebook comment plugin here -----

Latest