Connect with us

Kerala

തിരുവനന്തപുരത്ത് പടക്ക നിര്‍മാണ ശാലക്ക്‌ തീപ്പിടിച്ച്‌ സ്ത്രീ മരിച്ചു

Published

|

Last Updated

തിരുവനന്തപുരം | തിരുവനന്തപുരം പാലോട് പടക്ക നിര്‍മാണ ശാലക്ക് തീപ്പിടിച്ചു. സംഭവത്തില്‍ ഇവിടുത്തെ ജീവനക്കാരിയായ സുശീല (58) മരിച്ചു. ശൈലേഷ് എന്നയാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പടക്ക നിര്‍മാണ ശാല പൂര്‍ണമായും കത്തിനശിച്ചു. ഇടിമിന്നലിനെ തുടര്‍ന്നാണ് തീപ്പിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

Latest