Connect with us

Kerala

ഒപ്പമുണ്ടായതിന് എല്ലാവര്‍ക്കും നന്ദി അറിയിച്ച് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് മുക്തനായി ആശുപത്രി വിട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പം നിന്നതിന് എല്ലാവരോടും നന്ദി പറഞ്ഞു. മികച്ച ശുശ്രൂഷ നല്‍കിയ കോഴിക്കോട് ഗവണ്മെന്റ് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരോടും മറ്റ് ജീവനക്കാരോടും അദ്ദേഹം കടപ്പാട് അറിയിച്ചു. ആറു ദിവസത്തെ ആശുപത്രി വാസത്തിനു ശേഷമാണ് ഇന്ന് മുഖ്യമന്ത്രിയെ ഡിസ്ചാര്‍ജ് ചെയ്തത്. ആശുപത്രിയില്‍ നിന്ന് നേരെ കണ്ണൂരിലെ വസതിയിലേക്കാണ് അദ്ദേഹം പോയത്. ഒരാഴ്ച വസതിയില്‍ റിവേഴ്സ് ക്വാറന്റൈനില്‍ കഴിയും.

മുഖ്യമന്ത്രിയുടെ എഫ് ബി കുറിപ്പ്:
കൊവിഡ് രോഗവിമുക്തി നേടിയതിനെത്തുടര്‍ന്ന് ഇന്ന് ആശുപത്രിയിലെ ചികിത്സ അവസാനിപ്പിച്ച് വീട്ടിലേയ്ക്ക് മടങ്ങാന്‍ സാധിച്ചു. മികച്ച രീതിയിലുള്ള പരിചരണമാണ് കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മറ്റു ജീവനക്കാരും ലഭ്യമാക്കിയത്. ഈ ഘട്ടത്തില്‍ മാനസികമായ വലിയ പിന്തുണയാണ് ജനങ്ങളില്‍ നിന്നും ലഭിച്ചത്. ഒപ്പമുണ്ടായതിന് എല്ലാവരോടും കടപ്പെട്ടിരിക്കുന്നു. എല്ലാവരോടും ഹൃദയപൂര്‍വ്വം നന്ദി പറയുന്നു.