National
രാജ്യത്ത് വീണ്ടുമൊരു സമ്പൂര്‍ണ ലോക്ഡൗണ്‍ ഉണ്ടാകില്ല: മന്ത്രി നിര്‍മല സീതാരാമന്‍

ന്യൂഡല്‍ഹി | രാജ്യത്ത് വീണ്ടുമൊരു സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപനം ഉണ്ടാകില്ലെന്ന് ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍. കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുന്ന സാഹചര്യത്തിലും പ്രാദേശികമായ നിയന്ത്രണങ്ങള്‍ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് മന്ത്രി പറഞ്ഞു.
ഇനിയൊരു ലോക്ഡൗണ്‍ രാജ്യത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുമെന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ അതേക്കുറിച്ച് ആലോചിക്കാത്തത്. മാത്രമല്ല, രോഗവ്യാപനം നിയന്ത്രിക്കുന്നതിനായി വാക്‌സിനേഷനും പരിശോധനയും ഒരുമിച്ച് അതിവേഗതയില്‍ കൊണ്ടുപോകുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു ലോക്ഡൗണിന്റെ ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
---- facebook comment plugin here -----