National
സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; പ്ലസ്ടു പരീക്ഷ മാറ്റിവച്ചു

ന്യൂഡല്‍ഹി | സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. പ്ലസ്ടു പരീക്ഷ മാറ്റിവച്ചു. പ്രധാന മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. പ്ലസ്ടു പരീക്ഷയുടെ കാര്യത്തില്‍ എന്തുവേണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും.
പത്താം ക്ലാസില്‍ പഠന മികവ് വച്ച് സ്‌കോര്‍ തീരുമാനിക്കും. സ്‌കോറില്‍ തൃപ്തി ഇല്ലെങ്കില്‍ പരീക്ഷ എഴുതാം. പുതിയ പരീക്ഷാ തീയതി ജൂണില്‍ തീരുമാനിക്കും. കൊവിഡ് സാഹചര്യം മാറുമ്പോള്‍ പരീക്ഷ എഴുതാം.
---- facebook comment plugin here -----