Connect with us

Kerala

കെ എം ഷാജിയെ വേട്ടയാടലിന് വിട്ടുകൊടുക്കില്ല: സാദിഖലി തങ്ങള്‍

Published

|

Last Updated

മലപ്പുറം  | സര്‍ക്കാര്‍ കെ എം ഷാജിയെ വേട്ടയാടുകയാണെന്നും ഇതിന് വിട്ടുകൊടുക്കില്ലെന്നും മുസ്ലീം ലീഗ് ഉന്നതാധികാര സമിതിയംഗവും മലപ്പുറം ജില്ലാ പ്രസിഡന്റുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. കണ്ണൂരിലെ കൊലപാതകത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ കെ എം ഷാജിയെ ബലിയാടാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. ഷാജിക്ക് ലീഗിന്റെ എല്ലാ പിന്തുണയുമുണ്ടെന്നും തങ്ങള്‍ പറഞ്ഞു. ഷാജിയുടെ വീട്ടില്‍ നിന്നും വിജിലന്‍സ് അരക്കോടി രൂപ പിടിച്ചെടുത്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഇപ്പോള്‍ സര്‍ക്കാറരിന് കണ്ണൂരിലെ കൊലപാതകത്തില്‍ നിന്നൊക്കെ ശ്രദ്ധ തിരിക്കണമല്ലോ, അതിനുവേണ്ടിയുള്ള ശ്രമമാണ് നടക്കുന്നത്. തുടക്കം മുതല്‍ തന്നെ ഷാജിക്ക് മുസ്ലിം ലീഗ് എല്ലാ പിന്തുണയും കൊടുത്തിട്ടുണ്ട്. ഷാജിയെ വേട്ടയാടുകയാണെന്ന് പാര്‍ട്ടി ഉറച്ചു വിശ്വസിക്കുന്നുവെന്നും സാദിഖലി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.