Connect with us

Kerala

സംസ്ഥാനത്ത് വെള്ളക്കരം കൂട്ടിയിട്ടില്ല; മന്ത്രി കൃഷ്ണന്‍കുട്ടി

Published

|

Last Updated

പാലക്കാട് | സംസ്ഥാനത്ത് നിലവില്‍ വെള്ളക്കരം വര്‍ധിപ്പിച്ചിട്ടില്ലെന്ന് ജലവിഭവമന്ത്രി കെ കൃഷ്ണന്‍കുട്ടി. രഹസ്യമയായി വെള്ളക്കരം വര്‍ധിപ്പിച്ചതായ മാധ്യമ വാര്‍ത്തകള്‍ തെറ്റാണ്. മന്ത്രിസഭ ചര്‍ച്ച ചെയ്‌തേ ഇത്തരം തീരുമാനം എടക്കൂ. എവിടുന്നാണ് ഇത്തരം വാര്‍ത്തകള്‍ വരുന്നത് എന്നറിയില്ല. ഒരാക്ക് ഒറ്റക്ക് ഇത്തരം തീരുമാനം എടുക്കാനാകില്ലെന്നും ഒരു ചാനലിനോട് നടത്തിയ പ്രതികരണത്തില്‍ ന്ത്രി പറഞ്ഞു.

അത്തരം ഒരു പ്രൊപ്പോസല്‍ വന്നിരുന്നു. എന്നാല്‍ അത് മരവിപ്പ് നിര്‍ത്തുകയായിരുന്നു. വാട്ടര്‍ അതോറിറ്റി വന്‍ നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. എങ്കിലും ഇപ്പോള്‍ വെള്ളക്കരം കൂട്ടാന്‍ ഉദ്ദേശമില്ലെന്നും മന്ത്രി പറഞ്ഞു.
ഗാര്‍ഹിക ഉപഭോക്താക്കളുടെ വെള്ളക്കരം അഞ്ച് ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായായിരുന്നു കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് ഇപ്പോള്‍ മന്ത്രി നിഷേധിച്ചിരിക്കുന്നത്.