Connect with us

Science

ചുവന്ന ഗ്രഹത്തിലെ നീല മണല്‍ക്കുന്നിന്റെ ചിത്രം പങ്കുവെച്ച് നാസ

Published

|

Last Updated

വാഷിംഗ്ടണ്‍ | ചുവന്ന ഗ്രഹമായ ചൊവ്വയുടെ ഉപരിതല ചിത്രം പങ്കുവെച്ച് നാസ. ഇലക്ട്രിക് ബ്ലൂ നിറത്തിലാണ് ഇതുള്ളത്. “ചുവന്ന ഗ്രഹത്തിലെ നീല മണല്‍ക്കുന്നുകള്‍” എന്ന അടിക്കുറിപ്പോടെയാണ് ചിത്രം നാസ പങ്കുവെച്ചത്.

മാര്‍സ് ഒഡീസ്സി ഓര്‍ബിറ്ററിലെ തെര്‍മല്‍ എമിഷന്‍ ഇമേജിംഗ് സിസ്റ്റം 2002 ഡിസംബറിനും 2004 നവംബറിനും ഇടയില്‍ പിടിച്ച ചിത്രങ്ങള്‍ സംയോജിപ്പിച്ചാണ് പുതിയ ചിത്രം പുറത്തുവിട്ടത്. രണ്ട് തരം മണല്‍കുന്നുകളാണ് ചിത്രത്തിലുള്ളത്. ചൂടന്‍ കാലാവസ്ഥയെ കാണിക്കുന്ന മഞ്ഞ നിറത്തിലുള്ളതാണ് ഒന്ന്.

നീലനിറത്തിലുള്ള രണ്ടാമത്തെ മണല്‍കുന്ന് ശീത കാലാവസ്ഥയെയാണ് കാണിക്കുന്നത്. 30 കിലോമീറ്റര്‍ വരുന്ന പ്രദേശമാണ് ചിത്രത്തിലുള്ളത്. ഒഡീസ്സിയുടെ ഇരുപതാം വാര്‍ഷിക വേളയിലാണ് ഈ ചിത്രങ്ങള്‍ നാസ പുറത്തുവിട്ടത്.

Latest