Kerala
കെ ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചത് നില്‍ക്കക്കള്ളിയില്ലാതെയെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം | നില്‍ക്കക്കളിയില്ലാതെ വന്നപ്പോഴാണ് കെ ടി ജലീന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കെ ടി ജലീലിനെ മന്ത്രിസ്ഥാനത്ത് നിലനിര്‍ത്താന്‍ സിപിഎം പരമാവധി ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി പിന്തുണയില്‍ മന്ത്രിസ്ഥാനത്ത് അള്ളിടിച്ചിരിക്കാനാണ് ജലീല്‍ ശ്രമിച്ചത്. എന്നാല്‍ ജനവികാരം എതിരാളെന്ന് കണ്ടതോടെ രാജി പ്രഖ്യാപിക്കുകയായിരുന്നു.
ബന്ധുനിയമനവും സര്‍വകലാശാലകളുടെ ദൈനംദിന കാര്യങ്ങളില്‍ ഇടപെട്ടതും മാര്‍ക്ക് ദാനവും ഉള്‍പ്പടെ മന്ത്രിയുടെ വഴിവിട്ട നടപടികളെല്ലാം പ്രതിപക്ഷം വെളിച്ചത്തുകൊണ്ടുവന്നതാണ്. എന്നിട്ടും ജലീലിനെ പിന്തുണക്കാനാണ് മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിച്ചത്.
---- facebook comment plugin here -----