Connect with us

Kerala

മന്ത്രി കെ ടി ജലീല്‍ രാജിവച്ചു

Published

|

Last Updated

തിരുവനന്തപുരം | മന്ത്രി കെ ടി ജലീല്‍ രാജി സമര്‍പ്പിച്ചു. രാജിക്കത്ത് മുഖ്യമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. ലോകായുക്ത റിപ്പോര്‍ട്ടിനെതിരെ ജലീല്‍ നല്‍കിയ ഹരജി ഹൈക്കോടതി പരിഗണിക്കുന്നതിനിടെയാണ് രാജി. ധാര്‍മികത മുന്‍നിര്‍ത്തിയാണ് രാജിയെന്ന് കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബന്ധു നിയമന വിവാദത്തില്‍ ലോകായുക്ത ജലീലിനെതിരെ വിധി പുറപ്പെടുവിച്ചിരുന്നു. അദ്ദേഹത്തെ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ മുഖ്യമന്ത്രിയോട് നിര്‍ദേശിക്കുകയും ചെയ്തു.

ബന്ധു കെ ടി അദീബിനെ മാനദണ്ഡങ്ങള്‍ ലംഘിച്ച് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷനില്‍ ഡെപ്യൂട്ടേഷനില്‍ നിയമിച്ചുവെന്നാണ് ജലീലിനെതിരായ കേസ്. താന്‍ മാധ്യമ സിന്‍ഡിക്കേറ്റിന്റെ ഇരയാണെന്നും രണ്ട് വര്‍ഷമായി മാധ്യമങ്ങളുടെ വേട്ടയാടലിന് വിധേയനായിക്കൊണ്ടിരിക്കുകയാണെന്നും
ജലീല്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വിവാദങ്ങളെ തുടര്‍ന്ന് പിണറായി സര്‍ക്കാറില്‍ നിന്ന് രാജിവെക്കുന്ന നാലാമത്തെ മന്ത്രിയാണ് ജലീല്‍.

Latest