Kerala
രാജ്യസഭ തിരഞ്ഞെടുപ്പ്; ഇന്ന് വിജ്ഞാപനം ഇറങ്ങും

ന്യൂഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ കേരളത്തില്‍ ഒഴിവു വന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ഈ മാസം 30ന് തിതരഞ്ഞടുപ്പ് നടക്കും. വിജ്ഞാപനം ഇന്ന് പുറത്തറിങ്ങും. പത്രികാ സമര്‍പ്പണവും വരും ദിവസങ്ങളില്‍ ആരംഭിക്കും. 220വരെയാകും പത്രികാ സമര്‍പ്പണത്തിന് സമയം നല്‍കുക. സംസ്ഥാന നിയമസഭയിലെ അംഗബലം അനുസരിച്ച് എല്‍ ഡി എഫിന് രണ്ടും യു ഡി എഫിന് ഒരു സീറ്റിലും വിജയിക്കാനാകും. രണ്ട് സീറ്റില്‍ എല്‍ ഡി എഫിനും ഒരു സീറ്റിലും യു ഡി എഫിനും വിജയിക്കാവുന്ന നിലയിലാണ് നിലവിലെ അംഗബലം.
എല്‍ ഡി എഫിന്റെ രണ്ട് സീറ്റും സി പി എം തന്നെ ഏറ്റെടുത്തേക്കും. ആരൊക്കെ സ്ഥാനാര്‍ഥികളാകും എന്നതില്‍ ഈ ആഴ്ച തന്നെ തീരുമാനം വന്നേക്കും. തോമസ് ഐസകിനെ രാജ്യസഭയിലെത്തിക്കണമെന്ന ആവശ്യം പാര്‍ട്ടിക്കുള്ളില്‍ ശക്തമായുണ്ട്. കെ കെ രാഗേഷിന് ഒരു അവസരംകൂടി നല്‍കാനും സാധ്യതയുണ്ട്. അതേ സമയം യു ഡി എഫില്‍ മുസ്ലീംലീഗിന് അനുവദിച്ച സീറ്റില്‍ കാലാവധി പൂര്‍ത്തിയാക്കിയ പി വി അബ്ദുള്‍ വഹാബ് തന്നെ വീണ്ടും മത്സരിച്ചേക്കും.