National
വിവാദ പ്രസ്താവന; മമതാ ബാനര്‍ജിക്ക് പ്രചാരണത്തിന് വിലക്കേര്‍പ്പെടുത്തി തിര.കമ്മിഷന്‍

കൊല്‍ക്കത്ത | ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കുന്നതിന് വിലക്ക്. തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് നടപടി. രണ്ട് വിവാദ പ്രസ്താവനകളിലെ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രചാരണത്തിന് താത്ക്കാലിക വിലക്കേര്‍പ്പെടുത്തിയത്. തിങ്കളാഴ്ച രാത്രി എട്ട് മുതല്‍ ചൊവ്വാഴ്ച രാത്രി എട്ടു വരെയാണ് വിലക്ക്.
ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്ന പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന പ്രസ്താവനയുമാണ് വിവാദമായത്. ഈ പ്രസ്താവനകള്‍ സംബന്ധിച്ച മമതയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് കമ്മീഷന്റെ വിലയിരുത്തല്‍.
---- facebook comment plugin here -----