Connect with us

Kerala

കോണ്‍ഗ്രസും ബി ജെ പിയും നടത്തിയ വോട്ടുകച്ചവടം പരാജയപ്പെടും; എല്‍ ഡി എഫ് വന്‍ വിജയം നേടും: കോടിയേരി

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസും ബി ജെ പിയും ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് കച്ചവടം നടത്തിയതായി ആരോപിച്ച് കോടിയേരി ബാലകൃഷ്ണന്‍. എന്നാല്‍, ഈ കച്ചവടം വിജയിക്കില്ലെന്നും സര്‍വേകള്‍ പ്രവചിച്ചതിനെക്കാള്‍ സീറ്റ് നേടി എല്‍ ഡി എഫ് വീണ്ടും അധികാരത്തില്‍ വരുമെന്നും കോടിയേരി പറഞ്ഞു. വട്ടിയൂര്‍ക്കാവില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടന്നിട്ടുണ്ടോയെന്ന് സംശയം പ്രകടിപ്പിച്ചു കൊണ്ടുള്ള മുല്ലപ്പള്ളിയുടെ പ്രതികരണം ഗൗരവതരമാണ്. തോല്‍വി മുന്നില്‍ക്കണ്ടുള്ള മുന്‍കൂര്‍ ജാമ്യമെടുക്കലാണത്. വട്ടിയൂര്‍ക്കാവിലെ യു ഡി എഫ് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകള്‍ ആക്രിക്കടയില്‍ കണ്ടത് വന്‍ വിവാദമായ സാഹചര്യത്തിലായിരുന്നു കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളിയുടെ പ്രതികരണം.

ജി സുധാകരന്റെ പ്രതികരണം തെറ്റായ വാര്‍ത്തകള്‍ക്ക് എതിരെയാണെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മറുപടി പറയവേ കോടിയേരി പറഞ്ഞു. ചില മാധ്യമങ്ങള്‍ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും തനിക്കെതിരായ വാര്‍ത്തകള്‍ക്കു പിന്നില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

Latest