Connect with us

National

നോയിഡയില്‍ വന്‍ തീപ്പിടിത്തം; രണ്ട് കുട്ടികള്‍ മരിച്ചു, 150ല്‍ പരം കുടിലുകള്‍ കത്തിനശിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | നോയിഡയിലെ ബഹ്ലോല്‍പുര്‍ ഗ്രാമത്തിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. മൂന്ന് വയസ്സ് പ്രായമുള്ളവരാണ് മരിച്ചത്. 150ല്‍ പരം കുടിലുകള്‍ കത്തിനശിച്ചു. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമല്ലെന്ന് ഗൗതം ബുദ്ധ് നഗര്‍ പോലീസ് കമ്മീഷണറേറ്റ് (നോയിഡ പോലീസ്) ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞു.

Latest