Connect with us

Kerala

സിനിമാ സെറ്റിൽ ആക്രമണം നടത്തിയ സംഭവത്തിൽ അഞ്ച് ബി ജെ പി പ്രവർത്തകർ പിടിയിൽ

Published

|

Last Updated

പാലക്കാട് | പാലക്കാട് കടമ്പഴിപ്പുറത്തിനടുത്ത് വായില്ല്യാംകുന്ന് ക്ഷേത്രപരിസരത്ത് സിനിമാ സെറ്റിലെ അതിക്രമവുമായി ബന്ധപ്പെട്ട് അഞ്ച് ബി ജെ പി പ്രവർത്തകർ അറസ്റ്റിൽ. കടമ്പഴിപ്പുറം സ്വദേശികളായ സുബ്രഹ്മണ്യൻ, ബാബു, ശ്രീജിത്ത്, സച്ചിദാനന്ദൻ, ശബരീഷ് എന്നിവരാണ് ശ്രീകൃഷ്ണപുരം പൊലീസിന്റെ പിടിയിലായത്.

അതിക്രമിച്ച് കടക്കൽ, നിയമ വിരുദ്ധമായി സംഘം ചേരൽ , അക്രമം ഉണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസ്. എന്നാൽ അക്രമ സംഭവത്തിൽ ഒരു ബന്ധവും ഇല്ലെന്ന് ബി ജെ പി അറിയിച്ചു. സിനിമയുടെ അണിയറപ്രവർത്തകരുടെ പരാതിയെ തുടർന്നാണ് നടപടി.

ശനിയാഴ്ച രാവിലെയാണ്  നീയാ നദി എന്ന സിനിമയുടെ ചിത്രീകരണം ഒരു സംഘം തടസ്സപ്പെടുത്തിയത്. സിനിമ ഹിന്ദു- മുസ്ലിം പ്രണയമാണെന്നും ലൗ ജിഹാദാണെന്നും ആരോപിച്ചിയാരുന്നു ആക്രമണം.

---- facebook comment plugin here -----

Latest