National
മഹാരാഷ്ട്രയില്‍ കൊവിഡ് ആശുപത്രിയില്‍ തീപ്പിടുത്തം; നാല് മരണം

നാഗ്പൂര്‍ | മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ നാല് പേര്‍ മരിച്ചു. 27 ഓളം രോഗികളെ ആശുപത്രിയില്‍ നിന്നും മാറ്റി.
നാഗ്പൂരിലെ വാഡി പ്രദേശത്തെ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്. 30 കിടക്കകളുള്ള ആശുപത്രിയിലായിരുന്നു തീപിടുത്തം. ഇതില്‍ 15 എണ്ണം അത്യാഹിത വിഭാഗത്തിന്റേതായിരുന്നു.
രണ്ടാം നിലയിലുള്ള ഐസിയുവിലെ എ സി യൂണിറ്റില്‍ നിന്നാണ് തീപിടുത്തമുണ്ടായത്. തീ മറ്റ് നിലകളിലേക്ക് പടരാതിരുന്നത് വലിയ ദുരന്തം ഒഴിവാക്കി.
---- facebook comment plugin here -----