Kerala
മംഗലപുരത്ത് ആഭരണക്കടയുടമയെ ആക്രമിച്ച് നൂറ് പവനോളം കവര്‍ന്നു

മംഗലപുരം | കാറില്‍ വന്ന ആഭരണക്കടയുടമയെ കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് നൂറ് പവനോളം സ്വര്‍ണം കവര്‍ന്നു. മംഗലപുരം കുറക്കോട് ടെക്‌നോസിറ്റിക്ക് സമീപം വെള്ളിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം.
സ്വര്‍ണ ഉരുപ്പടികള്‍ നിര്‍മിച്ച് ആഭരണക്കടകള്‍ക്കു നല്‍കുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെ(47)യും ഡ്രൈവര്‍ അരുണിനെയുമാണ് അജ്ഞാതസംഘം ആക്രമിച്ചത്. കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്നാണ് ഇവര്‍ പറയുന്നത്. പാറശ്ശാല ഭാഗത്തുനിന്നാണ് കാര്‍ വന്നത്. രണ്ട് കാറുകളിലായെത്തിയ സംഘമാണ് ഇവരെ ആക്രമിച്ചത്. ആറ്റിങ്ങലിലെ ഒരു സ്വര്‍ണക്കടയില്‍ കൊടുക്കാന്‍ കൊണ്ടുവന്ന 788 ഗ്രാം സ്വര്‍ണമാണ് നഷ്ടമായത്.മംഗലപുരം പോലീസ് അന്വേഷണമാരംഭിച്ചു.
---- facebook comment plugin here -----