National
അസമില്‍ പ്രതിപക്ഷ എം എല്‍ എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക് മാറ്റി

ഗുവാഹത്തി | അസമില്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പ്രതിപക്ഷത്തെ 22 സിറ്റിംഗ് എം എല്‍ എമാരെ ജയ്പൂരിലെ റിസോര്‍ട്ടിലേക്ക്് മാറ്റിയതായി റിപ്പോര്‍ട്ട്. തിരഞ്ഞെടുപ്പ് ഫലം അടുത്തമാസം രണ്ടിന് വരാനിരിക്കെയാണ് വിജയ സധ്യതയുള്ള കോണ്‍ഗ്രസിന്റേത് അടക്കമുള്ള എം എല്‍ എമാരെ റിസോര്‍ട്ടിലേക്ക് മാറ്റിയത്.
അസമിലെ 126 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് മൂന്നു ഘട്ടങ്ങളിലായാണ് നടന്നത്. മാര്‍ച്ച് 27ന് നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 47 മണ്ഡലങ്ങളിലെ വോട്ടര്‍മാര്‍ തങ്ങളുടെ വോട്ട് രേഖപ്പെടുത്തിയിരുന്നു. ഏപ്രില്‍ ഒന്നിനും ആറിനുമാണ് രണ്ടും മൂന്നു ഘട്ട വോട്ടെടുപ്പ് നടന്നത്. രണ്ടാം ഘട്ടത്തില്‍ 39 മണ്ഡലങ്ങളിലെയും മൂന്നാം ഘട്ടത്തില്‍ 40 മണ്ഡലങ്ങളിലെയും വോട്ടര്‍മാര്‍ വിധിയെഴുതിയിരുന്നു.
---- facebook comment plugin here -----