Connect with us

Ongoing News

നിർബന്ധിത മതപരിവർത്തനം തടയാന്‍ നിയമം വേണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി

Published

|

Last Updated

ഡൽഹി | നിർബന്ധിത മതപരിവർത്തനം തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പ്രായപൂർത്തിയായ ഒരാൾക്ക് ഏത് മതം സ്വീകരിക്കാനും ഭരണഘടന അവകാശം നൽകുന്നുണ്ടെന്ന് ജസ്റ്റിസ് ആർ എഫ് നരിമാൻ അധ്യക്ഷനായ ബെഞ്ച് പ്രസ്താവിച്ചു. ഇത്തരം ഹരജികള്‍ പബ്ലിസിറ്റിക്ക് വേണ്ടി മാത്രമാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.

---- facebook comment plugin here -----

Latest