Connect with us

National

മതപരിവര്‍ത്തനം നിയന്ത്രിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി | മതപരിവര്‍ത്തനം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. അഭിഭാഷകന്‍ അശ്വിനി കുമാര്‍ ഉപാധ്യായ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. ഹര്‍ജിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച ജസ്റ്റിസ് രോഹിന്റന്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച്, ഹര്‍ജി വെറും വ്യവഹാരമാണെന്നും അഭിപ്രായപ്പെട്ടു.

18 വയസ്സിന് മുകളില്‍ പ്രായമുള്ളയാള്‍ക്ക് അയാള്‍ പിന്തുടരുന്ന മതം ഉപേക്ഷിക്കുന്നത് എന്തുകൊണ്ട് എന്നതിന് പ്രതേ്യക കാരണങ്ങള്‍ ഇല്ലെന്ന് കോടതി നിരീക്ഷിച്ചു. അനാവശ്യമായ ഹര്‍ജിയുമായി സമീപിച്ചതിന് അപേക്ഷകന് കനത്ത പിഴ ചുമത്തുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കി. ഇതേ തുടര്‍ന്ന് ഉപാധ്യായയുടെ അഭിഭാഷകന്‍ അപേക്ഷ പിന്‍വലിച്ചു.

അജ്ഞാതരായ വ്യക്തികളെ സമ്മാനങ്ങളോ പണ ആനുകൂല്യങ്ങളോ നല്‍കിയോ ഭീഷണിപ്പെടുത്തിയോ വഞ്ചിച്ചോ അത്ഭുതങ്ങള്‍, അന്ധവിശ്വാസം, ചൂഷണം എന്നിവ ഉപയോഗിച്ചോ മതപരിവര്‍ത്തനം നടത്തുന്നത് നിയന്ത്രിക്കുന്നതിന് നടപടി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

Latest