Kerala
ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു; പ്രവര്‍ത്തകന്റെ വീടിന് നേരെ കല്ലേറ്

കോഴിക്കോട് | ബാലുശ്ശേരിയില്‍ കോണ്‍ഗ്രസ് ഓഫീസിന് തീയിട്ടു. ഉണ്ണികുളത്തെ പാര്‍ട്ടി ഓഫീസിന് നേരെയാണ് അക്രമം.
വെള്ളിയാഴ്ച പുലര്‍ച്ചെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കിഴക്കേ വീട്ടില്‍ ലത്തീഫിന്റെ വീടിന് നേരെ കല്ലേറും ഉണ്ടായിരുന്നു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാറും അക്രമി സംഘം തകര്‍ത്തു.
എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ സംഭവങ്ങൾ എന്നാണ് കരുതുന്നത്.
---- facebook comment plugin here -----