Connect with us

Covid19

കൊവിഡിന്റെ രണ്ടാം വരവ്; രാജ്യം നേരിടുന്നത് വലിയ വെല്ലുവിളി- പ്രധാനമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡിന്റെ രണ്ടാം വരവില്‍ രാജ്യം അതിതീവ്ര വ്യാപനത്തിലാണെന്ന് സ്ഥിതി ആശങ്ക നിറഞ്ഞതാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. നേരിട്ടതില്‍ ഏറ്റവും മോശം സാഹചര്യമാണിത്. ചില സംസ്ഥാനങ്ങളിലെ സാഹചര്യം ഏറെ ആശങ്കപ്പെടുത്തുന്നതാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണം. സംസ്ഥാനങ്ങള്‍ ടെസ്റ്റുകള്‍ വര്‍ധിപ്പിക്കണമെന്നും ചില സംസ്ഥാനങ്ങള്‍ കൊവിഡ് നിയന്ത്രണത്തില്‍ വലിയ വീഴ്ചകള്‍ വരുത്തിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.

കണ്ടെയ്ന്റ്‌മെന്റ് സോണുകളുടെ എണ്ണം കൂട്ടണം. പരിശോധനകള്‍ കൂട്ടണം. രോഗികളില്‍ ലക്ഷണങ്ങള്‍ കാണാത്തത് രണ്ടാം തരംഗത്തില്‍ വലിയ വെല്ലുവിളിയാണ്. യുദ്ധകാലാടിസ്ഥാനത്തില്‍ നിയന്ത്രണ നടപടികള്‍ തുടങ്ങണം. വാക്‌സിനേഷന്‍ പോലെ തന്നെ പ്രധാനമാണ് പരിശോധനയും. ആര്‍ ടി പി സി ആര്‍ പരിശോധന കൂട്ടുമ്പോള്‍ രോഗബാധിതരുടെ എണ്ണവും കൂടാം. പക്ഷേ പതറേണ്ടതില്ല. രണ്ടാം തരംഗത്തെയും വരുതിയിലാക്കാമെന്ന ആത്മവിശ്വാസം വേണം.

സമ്പര്‍ക്ക പട്ടിക 72 മണിക്കൂറിനുള്ളില്‍ തയ്യാറാക്കുക. സമ്പര്‍ക്ക പട്ടികയിലുള്ളവരെയും പരിശോധിക്കുക. സമ്പര്‍ക്ക പട്ടിക തയ്യാറാക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുക. 70 ശതമാനം പേരിലെങ്കിലും ആര്‍ ടി പി സി ആര്‍ പരിശോധന നടത്തണം. രാജ്യവ്യാപക ലോക്ക് ഡൗണ്‍ പരിഹാരമല്ല. ലോക്ക് ഡൗണ്‍ സാമ്പത്തിക മേഖലക്ക് ഇനി താങ്ങാനാവില്ല. 45് വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിനെടുക്കുന്നുവെന്ന് ഉറപ്പാക്കണം. വരുന്ന ഞായര്‍ മുതല്‍ ബുധന്‍ വരെ വാക്‌സിന്‍ ഉത്സവമായി ആചരിക്കും. വാക്‌സിനെടുത്താലും മാസ്‌ക് ഉപയോഗിക്കണം. ജനപ്രതിനിധികള്‍ വെബിനാറുകള്‍ നടത്തി ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest