Kozhikode
കോഴിക്കോട് പറമ്പിൽബസാറിൽ നാല് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ടെക്സ്റ്റൈൽ ഷോറൂം തീവെച്ച് നശിപ്പിച്ചു

കോഴിക്കോട് | പറമ്പിൽ ബസാറിൽ ടെക്സ്റ്റൈൽ ഷോറൂം തീവെച്ച് നശിപ്പിച്ചു. നാല് ദിവസം മുമ്പ് ഉദ്ഘാടനം ചെയ്ത ഇരുനില വസ്ത്രവ്യാപാര ശാലയാണ് പൂർണമായും കത്തിനശിച്ചത്.
വ്യാഴാഴ്ച പുലർച്ചെ 1.45ഓടെ പിക്കപ്പ് വാഹനത്തിലെത്തിയ മൂന്നംഗസംഘം ഷോറൂമിന് തീ വെക്കുന്നത് സമീപത്തെ സി സി ടി വി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി.
1.25 കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി ഉടമ പി ടി നിജാസ് പറഞ്ഞു. സംഭവത്തിൽ ചേവായൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
---- facebook comment plugin here -----