Connect with us

Kerala

പാനൂരില്‍ ആക്രമണം നടന്ന സ്ഥലങ്ങള്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു

Published

|

Last Updated

കണ്ണൂര്‍  | സുന്നി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ പാനൂര്‍ പെരിങ്ങത്തൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ തകര്‍ന്ന പാര്‍ട്ടി ഓഫിസും വീടുകളും മറ്റും സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചു. സിപിഎം ജില്ലാ സെക്രട്ടറി എം വി ജയരാജനും മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമാണ് ഇന്ന് രാവിലെയോടെ സ്ഥലം സന്ദര്‍ശിച്ചത്.

സുന്നി പ്രവര്‍ത്തകന്റെ  കൊലപാതകം ദൗര്‍ഭാഗ്യകരമാണ്. പക്ഷേ അതിന്റെ പേരില്‍ ആസൂത്രിതമായ കലാപമാണ് ലീഗിന്റെ ക്രിമിനലുകള്‍ സംഘടിപ്പിച്ചതെന്ന് എം വി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎമ്മിന്റെ ഓഫിസുകള്‍, വായനശാല, കടകള്‍, സ്റ്റുഡിയോ, വീടുകള്‍ ഉള്‍പ്പെടെ തകര്‍ന്നു. നാട്ടില്‍ സാധാരണ ജീവിതം ദുഷ്‌കരമാക്കുന്ന വിധത്തിലുള്ള അക്രമണമാണ് ഇന്നലെ നടന്നത്. കലാപത്തിലൂടെ മേധാവിത്വം ഉണ്ടാക്കാനുള്ള ശ്രമമാണ് നടന്നത്. ഇത് ന്യായീകരിക്കാനാകില്ലെന്നും എം വി ജയരാജന്‍ വ്യക്തമാക്കി.

Latest