Connect with us

Fact Check

FACT CHECK: ഗുജറാത്ത് ഗ്രാമത്തിലെ ഫോട്ടോ ഉപയോഗിച്ച് മോദി പാക് അഭയാര്‍ഥികളെ സന്ദര്‍ശിച്ചുവെന്ന പ്രചാരണത്തിലെ സത്യാവസ്ഥ

Published

|

Last Updated

നടന്‍ ഗജേന്ദ്ര ചൗഹാന്‍ പോസ്റ്റ് ചെയ്ത മോദിയുടെ ഫോട്ടോയാണ് ഇപ്പോള്‍ ചര്‍ച്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രമാണ് അദ്ദേഹം പങ്കുവെച്ചത്. പാക്കിസ്ഥാനില്‍ നിന്ന് അഭയം തേടിയെത്തിയ ഹിന്ദുക്കളെ രാജസ്ഥാനിലെ ബാര്‍മറില്‍ 31 വര്‍ഷം മുമ്പ് മോദി സന്ദര്‍ശിച്ചുവെന്നാണ് ചിത്രത്തിനൊപ്പം അദ്ദേഹം എഴുതിയത്. ഇതിലെ സത്യാവസ്ഥയറിയാം:

ഗുജറാത്ത് മുഖ്യമന്ത്രി പോലുമാകാത്ത സമയത്താണ് മോദി ഈ സന്ദര്‍ശനം നടത്തിയതെന്നും പ്രചാരണമുണ്ട്. ചൗഹാന്റെ പോസ്റ്റ് സാമൂഹിക മാധ്യമങ്ങളില്‍ പലരും ഏറ്റുപിടിക്കുന്നുണ്ട്.

യാഥാര്‍ഥ്യം: 1980കളില്‍ ഗുജറാത്തിലെ ഗ്രാമത്തില്‍ നിന്നെടുത്തതാണ് ഈ ഫോട്ടോ. മാത്രമല്ല, പാക്കിസ്ഥാനില്‍ നിന്നുള്ള അഭയാര്‍ഥികളെയല്ല അന്ന് മോദി കണ്ടതും.

Latest