കാത്തിരിപ്പിന് അറുതി; സീട്രോയെന്‍ സി5 എയര്‍ക്രോസ്സ് എസ് യു വി ഇന്ത്യയിലുമെത്തി

Posted on: April 7, 2021 4:17 pm | Last updated: April 7, 2021 at 4:17 pm

ന്യൂഡല്‍ഹി | ഫ്രഞ്ച് വാഹന നിര്‍മാണ കമ്പനി സ്റ്റെല്ലാന്റിസിന്റെ സീട്രോയെന്‍ സി5 എയര്‍ക്രോസ്സ് എസ് യു വി ഒടുവില്‍ ഇന്ത്യന്‍ വിപണിയിലെത്തി. വാഹനപ്രേമികള്‍ ഏറെ കാലമായി കാത്തിരുന്നതാണ് സീട്രോയെന്റെ വിപണി പ്രവേശം. തുടക്കത്തില്‍ 29.90 ലക്ഷം രൂപക്ക് വാഹനം ലഭിക്കും.

ടോപ് എന്‍ഡ് ഷൈന്‍ വകഭേദത്തിന് 31.90 ലക്ഷം രൂപയാണ് വില. പ്രീമിയം 5 സീറ്റര്‍ എസ് യു വിയുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. ലാ മെയ്‌സണ്‍ ഡീലര്‍ഷിപ്പിലും ഓണ്‍ലൈന്‍ ആയും 50,000 രൂപക്ക് ബുക്ക് ചെയ്യാം.

ഫോക്‌സ് വാഗന്‍ ടിഗ്വാന്‍, ജീപ് കോംപസ്, ഹ്യൂണ്ടായ് ടക്‌സണ്‍ എന്നിവക്ക് വെല്ലുവിളിയുമായാണ് ഈ മോഡലെത്തുന്നത്. ഫീല്‍, ഷൈന്‍ എന്നീ വകഭേദങ്ങളില്‍ ലഭിക്കും. വിശാലമായ കാബിനാണുള്ളത്.

2.0 ലിറ്റര്‍- ഫോര്‍ സിലിന്‍ഡര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍, 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍, ഒരു ലിറ്ററില്‍ 18.6 കിലോമീറ്റര്‍ മൈലേജ്, 6 എയര്‍ ബാഗ് അടക്കമുള്ള സവിശേഷതകളുമുണ്ട്.

ALSO READ  ബി എം ഡബ്ല്യു 220ഐ സ്‌പോര്‍ട്ട് രാജ്യത്തെത്തി