Connect with us

National

തട്ടിക്കൊണ്ടുപോയ ജവാന്‍മാരെ വിട്ടയക്കാമെന്ന് മാവോയിസ്റ്റുകള്‍

Published

|

Last Updated

റായ്പുര്‍ | ഛത്തീസ്ഗഡിലെ ബിജാപുരില്‍ തട്ടിക്കൊണ്ട് പോയ സി ആര്‍ പി എഫ് ജവനെ വിട്ടയക്കാമെന്ന് മാവോയിസ്റ്റുകള്‍. അവരുടെ ജീവവന് ഇതുവരെ ഒരു കുഴപ്പവുമില്ല. സര്‍ക്കാര്‍ ഒരു മധ്യസ്ഥരെ നിയമിച്ചാല്‍ ചര്‍ച്ചക്ക് തയ്യാറാണ്. എന്നാല്‍ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍ നിര്‍ത്തിവെക്കണമെന്നും ഇവര്‍ അറിയിച്ചു.
മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 സുരക്ഷാ ഉദ്യോഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ശനിയാഴ്ച നടന്ന ഏറ്റുമുട്ടലിനിടെ കമാന്‍ഡോ രാകേശ്വക് സിംഗ് മന്‍ഹാസിനെ തട്ടിക്കൊണ്ടുപോയെന്നാണു മാവോയിസ്റ്റുകള്‍ അവകാശപ്പെടുന്നത്.

ജവാനെക്കുറിച്ചുള്ള വിവരമറിയാന്‍ നാട്ടുകാരുമായി പോലീസ് ബന്ധപ്പെട്ടുവരികയാണ്. ജവാന്‍ തങ്ങളുടെ കസ്റ്റഡിയിലാണെന്ന് മാവോയിസ്റ്റുകള്‍ ടെലിഫോണില്‍ വിളിച്ച് അറിയിച്ചുവെന്നു സുക്മയിലെ മാധ്യമപ്രവര്‍ത്തകന്‍ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.

 

 

Latest