Connect with us

Kerala

തിരുവനന്തപുരത്ത് ബി ജെ പിക്ക് ഒരു സീറ്റും കിട്ടില്ല: കടകംപള്ളി

Published

|

Last Updated

തിരുവനന്തപുരം |  ശബരിമലയല്ല വികസനവും ക്ഷേമവുമാണ് തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയായതെന്ന് കഴക്കൂട്ടത്തെ ഫലം തെളിയിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തനിക്ക് തികഞ്ഞ വിജയ പ്രീതീക്ഷയാണുള്ളത്. വിശ്വാസികള്‍ക്ക് ഏറ്റവും കൂടുതല്‍ സഹായം ചെയ്ത സര്‍ക്കാറാണ് എല്‍ ഡി എഫിന്റേത്.

ശബരിമല മാത്രമായിരുന്നു പ്രതിപക്ഷത്തിന് പ്രചാരണത്തില്‍ പറയാനുണ്ടായിരുന്നു. അവര്‍ ഓരോ സമയവും ശബരിമല, ശബരിമല എന്ന് പറഞ്ഞുകൊണ്ടിരുന്നു. എന്നാല്‍ ജനം സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളാണ് വിലയിരുത്തിയതെന്നും കടകംപള്ളി പറഞ്ഞു. തിരുവനന്തപുരത്ത് ബി ജെ പി ഒരു സീറ്റും നേടില്ല. ജില്ലയില്‍ എല്‍ ഡി എഫ് വലിയ വിജയം നേടും. കാട്ടായികോണത്തെ പോലീസ് നടപടി അന്യായമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest