Connect with us

Kerala

പയ്യന്നൂരില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് മര്‍ദനം; ആറ് പേര്‍ക്കെതിരെ കേസ്

Published

|

Last Updated

കണ്ണൂര്‍  | പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ പോളിങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. തലശ്ശേരി പാറാല്‍ ഡിഐഎ കോളജിലെ പ്രൊഫസര്‍ സ്‌കൂളിലെ 105 -എ ബൂത്തിലെ പ്രിസൈഡിങ് ഓഫീസറുമായി പാനൂര്‍ സ്വദേശി മുഹമ്മദ് അഷറഫ് കളത്തിലിനാണ് മര്‍ദ്ദനമേറ്റത്.
റേഷന്‍ കാര്‍ഡുമായി വോട്ട് ചെയ്യാനെത്തിയ വോട്ടറെ വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതാണ് മര്‍ദ്ദനത്തിന് കാരണമെന്ന് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച തിരിച്ചറിയല്‍ രേഖകളില്‍ റേഷന്‍ കാര്‍ഡ് ഇല്ലാത്തതിനാലാണ് വോട്ട് ചെയ്യാന്‍ അനുവദിക്കാതിരുന്നതെന്ന് മുഹമ്മദ് അഷറഫ് പറഞ്ഞു. വോട്ടുചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞതോടെ തന്നെ മര്‍ദ്ദിക്കുകയായിരുന്നെന്നും പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞു.

മര്‍ദനത്തിനെത്തുടര്‍ന്ന് ഇദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടിയതിനെത്തുടര്‍ന്ന് പകരം മറ്റൊരാളെ ഏര്‍പ്പെടുത്തിയതിന് ശേഷമാണ് ഇവിടെ പോളിങ് പുനരാരംഭിച്ചത്.പ്രിസൈഡിങ് ഓഫീസറുടെ പരാതിയില്‍ മൊഴിയെടുത്ത പോലീസ് കണ്ടാലറിയാവുന്ന ആറ് പേര്‍ക്കെതിരെ കേസെടുത്തു