Connect with us

Kerala

രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് മരിച്ച അഞ്ചുവയസുകാരി ലൈംഗിക പീഡനത്തിനിരയായി

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ടയില്‍ മര്‍ദനമേറ്റ് മരിച്ച അഞ്ചു വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായിരുന്നുവെന്ന പ്രാഥമിക പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്തു വന്നു. നെഞ്ചിനേറ്റ ക്ഷതമാണ് കുട്ടിയുടെ മരണകാരണമെന്നും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. പത്തനംതിട്ട കുമ്പഴയിലാണ് കഴിഞ്ഞ ദിവസം അഞ്ചു വയസുകാരി രണ്ടാനഛന്റെ മര്‍ദനമേറ്റ് മരിച്ചത്.

കുട്ടിക്ക് മര്‍ദനമേറ്റതായി അമ്മ പോലീസിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കുട്ടിയുടെ രണ്ടാനച്ഛനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലിസ് കസ്റ്റഡിയിലെടുത്ത ഇയാള്‍ ഇതിനിടയില്‍ രാത്രിയോടെ പോലിസിന്റെ കണ്ട് വെട്ടിച്ച് ഓടിപ്പോയി. സി സി ടി വി കാമറയുടെ നോട്ടമെത്താത്ത സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയി ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇന്നലെ പുലര്‍ച്ചെ 12 മണിയോടെ പ്രതി ചാടിപ്പോയതെന്നും പറയുന്നു.

അവസാനം അഞ്ചരയോടെ നാട്ടുകാരാണ് പ്രതിയെ പിടികൂടി പൊലീസിന് കൈമാറിയത്. മൂത്രമൊഴിക്കാനും ഭക്ഷണം കൊടുക്കാനുമായി പ്രതിയെ പുറത്തിറക്കിയപ്പോള്‍ ഇറങ്ങിയോടിയെന്നാണ് പോലീസ് ഭാക്ഷ്യം.