Kerala
ജമാഅത്ത് മുന്‍ അമീര്‍ പ്രൊഫ. കെ എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു

കോഴിക്കോട് | ജമാഅത്തെ ഇസ്‌ലാമി മുന്‍ അഖിലേന്ത്യ വൈസ് പ്രസിഡന്റും കേരള മുന്‍ അമീറുമായിരുന്ന പ്രഫസര്‍ കെ എ സിദ്ദീഖ് ഹസ്സന്‍ അന്തരിച്ചു. 76 വയസായിരുന്നു. വാര്‍ധക്യ സഹജമായ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു.
കെ എം അബ്ദുല്ല മൗലവിയുടേയും പി എ ഖദീജയുടേയും മകനായി 1945 മെയ് 5 ന് തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂരിനടുത്ത എറിയാട്ടില്‍ ജനനം. ഫറൂഖ് റൗദത്തുല്‍ ഉലൂം അറബിക് കോളജ്, ശാന്തപുരം ഇസ്‌ലാമിയ കോളജ് എന്നിവിടങ്ങളില്‍ നിന്നായി അഫ്ദലുല്‍ ഉലമയും എം.എ (അറബിക്) യും നേടി.
ഐഡിയല്‍ പബ്ലിക്കേഷന്‍ ട്രസ്റ്റിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു.
---- facebook comment plugin here -----