Connect with us

Gulf

'റമദാന്‍ ആത്മവിചാരത്തിന്റെ കാലം': ഐ സി എഫ് സിറ്റി സെന്‍ട്രല്‍ ക്യാമ്പയിന്‍ പ്രഖ്യാപന സംഗമം

Published

|

Last Updated

കുവൈത്ത് സിറ്റി | “റമദാന്‍ ആത്മവിചാരത്തിന്റെ കാലം” എന്ന പ്രമേയവുമായി ഐ സി എഫ് ഗള്‍ഫിലുടനീളം നടത്തുന്ന റമളാന്‍ ക്യാമ്പയിന്റെ ഭാഗമായി കുവൈത്ത് സിറ്റി സെന്‍ട്രല്‍ തല പ്രഖ്യാപനസംഗമം സംഘടിപ്പിച്ചു. സെന്‍ട്രല്‍ പ്രസിഡന്റ് മുഹമ്മദലി സഖാഫി പട്ടാമ്പി പ്രഖ്യാപന പ്രഭാഷണം നടത്തി.

റമദാനില്‍ നടത്തുന്ന ആരാധനാകര്‍മങ്ങളില്‍ സാന്ത്വന സേവന പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യസ്ഥാനമുണ്ടെന്നും കാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഐ സി എഫ് പ്രവര്‍ത്തകര്‍ സജീവമായി കര്‍മരംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

ജാഫര്‍ ചപ്പാരപ്പടവ് അധ്യക്ഷനായി. ഐ സി എഫ് നാഷ്ണല്‍ സേവനവിഭാഗം സെക്രട്ടറി ശമീര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ബാദുഷ മുട്ടനൂര്‍ സ്വാഗതവും നൗഫല്‍ ബാബു നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest