Connect with us

International

നീല എല്‍ഇഡി കണ്ടുപിടിച്ച ഇസാമു അകാസാകി അന്തരിച്ചു

Published

|

Last Updated

ടോക്യോ | നീല എല്‍ഇഡി കണ്ടുപിടിച്ച ജാപ്പനീസ് ശാത്രജ്ഞന്‍ ഇസാമു അകാസാകി അന്തരിച്ചു. 92 വയസായിരുന്നു. നഗോയ യൂണിവേഴ്‌സിറ്റിയിലും പിന്നീട് മെയ്‌ജോ യൂണിവേഴ്‌സിറ്റിയിലും പ്രൊഫസറായിരുന്നു നൊബേല്‍ ജേതാവുകൂടിയായ അകാസാകി. ഊര്‍ജക്ഷമതയുടെ പര്യായമായി മാറിയ ലൈറ്റ് എമിറ്റിങ് ഡയോഡ് (എല്‍ഇഡി) വിപ്ലവത്തിന്റെ ഉപജ്ഞാതാക്കളില്‍ ഒരാളാണ്

എല്‍ഇഡി ചുവപ്പ് , പച്ച ഡയോഡുകളിലൊതുങ്ങി നില്‍ക്കെ സൂര്യവെളിച്ചതിനു തുല്യമായ പ്രകാശം ലഭിക്കാന്‍ വേണ്ട “നീലച്ചേരുവ” യായി നീല ഡയോഡുകള്‍ അവതരിപ്പിച്ചത് അകാസാകിയും ഹിറോഷി അമാനൊയും ഷുജി നകാമുറയും ഉള്‍പ്പെട്ട ശാസ്ത്രസംഘമായിരുന്നു.ഈ കണ്ടുപിടിത്തത്തിനാണ് മൂവര്‍ക്കും 2014 ലെ ഭൗതികശാസ്ത്ര നൊബേല്‍ ലഭിച്ചത്.

Latest