Kerala
ലുലുമാളില്‍ നിന്ന് തോക്കും വെടിയുണ്ടയും കണ്ടെത്തി

കൊച്ചി | ലുലുമാളില്‍ ഉപേക്ഷിച്ച നിലയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി. ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളുമാണ് കണ്ടെടുത്തത്. സാധനങ്ങള്‍ കൊണ്ടുപോകുന്ന ട്രോളിയിലാണ് ജീവനക്കാര്‍ തോക്ക് കണ്ടെത്തിയത്. ഉടന്‍ പോലീസില്‍ വിവരം നല്‍കുകയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി അറിയിച്ചു. ട്രോളിക്ക് അടുത്ത് നിന്നിരുന്ന ഒരാളെ കേന്ദ്രീകരിച്ചാണ് അന്വേഷണം.
---- facebook comment plugin here -----