Malappuram
താജുശ്ശരീഅ അനുസ്മരണ സമ്മേളനവും മഅ്ദിന്‍ റമളാന്‍ പ്രാര്‍ഥനാ സമ്മേളന സ്വാഗത സംഘം രൂപവത്കരണവും നാളെ

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമളാന്‍ 27-ാം രാവില്‍ നടക്കുന്ന പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ കണ്‍വെന്‍ഷനും വിടപറഞ്ഞ പ്രശസ്ത പണ്ഡിതനും സമസ്ത വൈസ് പ്രസിഡന്റുമായിരുന്ന താജുശ്ശരീഅ അലിക്കുഞ്ഞി ഉസ്താദ് അനുസ്മരണ സമ്മേളനവും ഞായറാഴ്ച മഅ്ദിന്‍ കാമ്പസില്‍ നടക്കും.
രാവിലെ 7.30 ന് നടക്കുന്ന പരിപാടി സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അദ്ധ്യക്ഷത വഹിക്കും.
സമസ്ത കേന്ദ്ര മുശാവറ മെമ്പര്‍മാരായ പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്ലിയാര്‍, എസ് ജെ എം ജില്ലാ പ്രസിഡന്റുമാരായ കെ പി എച്ച് തങ്ങള്‍ കാവനൂര്‍, കുഞ്ഞീതു മുസ്ലിയാര്‍, എസ് എം എ സംസ്ഥാന സെക്രട്ടറി പ്രൊഫ. കെ എം എ റഹീം, കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, ഇബ്റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി അരീക്കോട്, എസ് വൈ എസ് ജില്ലാ ഫിനാന്‍സ് സെക്രട്ടറി കരുവള്ളി അബ്ദുറഹീം, പി പി മുജീബ് റഹ്മാന്‍, എസ് എസ് എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് ശാക്കിര്‍ സിദ്ധീഖി, ജനറല്‍ സെക്രട്ടറി തജ്മല്‍ ഹുസൈന്‍ മോങ്ങം എന്നിവര്‍ പ്രസംഗിക്കും.