Kerala
ക്ഷേമപെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ആരോപണം
ആലപ്പുഴ | കായംകുളത്ത് ക്ഷേമപെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമമെന്ന് യു ഡി എഫ് ആരോപണം. 80 വയസ് കഴിഞ്ഞവരുടെ വോട്ട് രേഖപ്പെടുത്താന്‍ വീട്ടിലെത്തിയ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കപ്പമെത്തിയ സഹകരണ ബേങ്ക് ജീവനക്കാരന്‍ പെന്‍ഷന്‍ നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാണ് യു ഡി എഫ് പറയുന്നത്.
കായംകുളം മണ്ഡലത്തില്‍ 77-ാം നമ്പര്‍ ബുത്തിലെ ചേരാവള്ളി തോപ്പില്‍ വീട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം. വോട്ട് ചെയ്യിക്കാനായി എത്തിയ ഉദ്യോഗസ്ഥര്‍ക്കൊപ്പമാണ് സഹകരണ ബേങ്ക് ജീവനക്കാരനും ഇവിടെ എത്തിയത്. സംഭവത്തിന്റെത് പറയുന്ന ഒരു വീഡിയോയും യു ഡി എഫ് പുറത്തുവിട്ടിട്ടുണ്ട്. ഇത് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ വരണാധികാരിയായ കലക്ടര്‍ക്കും പരാതി കൈമാറുമെന്ന് യു ഡി എഫ് മണ്ഡലം കമ്മിറ്റി അറിയിച്ചു.







