National
യുപിയില്‍ അംബേദ്കര്‍ പ്രതിമ തകര്‍ത്തു; വന്‍ പ്രതിഷേധം

ലക്‌നോ | ഉത്തര്‍പ്രദേശിലെ ബലിയയില്‍ ഡോ. ബി ആര്‍ അംബേദ്കറുടെ പ്രതിമ അജ്ഞാതര്‍ തകര്‍ത്തു. സംഭവത്തില്‍ വലിയ പ്രതിഷേധമുയര്‍ന്നു. എത്രയും വേഗം പുതിയ പ്രതിമ സ്ഥാപിക്കുമെന്ന് മജിസ്‌ട്രേറ്റും പോലീസ് ഉദ്യോഗസ്ഥരും ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ്‌നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
സാമൂഹിക വിരുദ്ധരാണ് അക്രമത്തിന് പിന്നിലെന്ന് സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് സര്‍വേശ് യാദവ് പറഞ്ഞു. അംബേദ്കര്‍ കമ്മിറ്റി പ്രസിഡന്റ് സുനില്‍ കുമാറിന്റെ പരാതിയില്‍ അജ്ഞാതരായ ആക്രമികള്‍ക്കെതിരെ ഭീം പുര പോലീസ് കേസ് എടുത്തതായി സൂപ്രണ്ട് സഞ്ജയ് യാദവ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ജില്ലയിലെ സിക്കന്ദര്‍പുര്‍ മേഖലയിലും അംബേദ്കര്‍ പ്രതിമ നശിപ്പിച്ചിരുന്നു
---- facebook comment plugin here -----